ഹോം › ലോകം

സുനിത വില്യംസിനെ തിരിച്ചെത്തിക്കാൻ സഹായിക്കാമോ; 17 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നാസ

By News Desk · 07 Dec 2024, 09:45 PM

ബഹിരാകാശത്തു നിന്ന് സുനിത വില്യംസിനെയും ബാരി ബുച്ച് വിൽമോറിനെയും തിരിച്ചു കൊണ്ടു വരുന്നതിനായി പ്രതിഫലം പ്രഖ്യാപിച്ച് നാസ. ബഹിരാകാശ യാത്രികരെ തിരിച്ചെത്തിക്കാനുള്ള മാർഗം കണ്ടെത്തി നൽകുന്നവർക്കായി 20,000 ഡോളർ ( 16,93419 ലക്ഷം രൂപ) ആണ് നാസ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂൺ അഞ്ചിനാണ് ആദ്യ ബോയിംഗ് സ്റ്റാർ ലൈനർ വിമാനത്തിൽ സുനിതയും ബാരി ബുച്ച് വിൽമോറും പത്തു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പറന്നുയർന്നത്. എന്നാൽ തുടർച്ചയായ ഹീലിയം ചോർച്ചയെ തുടർന്ന് ഭൂമിയിലേക്ക് തിരികെ പോരാൻ സാധിച്ചിട്ടില്ല. ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. സാങ്കേതികത്തകരാറുകൾ മൂലം പലതവണ മാറ്റിവച്ചശേഷമായിരുന്നു ജൂണിൽ സ്റ്റാർലൈനർ വിക്ഷേപിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്. ഇപ്പോൾ സുനിത ഭാരമില്ലാത്ത ആ ബഹിരാകാശാന്തരീക്ഷത്തിൽ ഫലപ്രദമായി സസ്യങ്ങൾ നനയ്ക്കുന്നതിനുള്ള വഴികൾ പര്യവേഷണം ചെയ്യുകയാണെന്നാണ് നാസ പുറത്തു വിടുന്ന റിപ്പോർട്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് മുതിർന്ന ബഹിരാകാശ സഞ്ചാരികളായ സുനിതയെയും ബുച്ച് വിൽമോറിനെയും നാസ ബഹിരാകാശത്തേയ്ക്ക് അയച്ചതെന്ന വിമർശനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.2 006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയിരുന്നു സുനിത. 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›