"ഇറാന് ആയുധങ്ങൾ നൽകുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം": ആഞ്ഞടിച്ച് ചൈന
ഇറാന് ആയുധങ്ങൾ നൽകുന്നുവെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളെ തള്ളി ചൈന. ഇത്തരം വാർത്തകൾ വെറും "അടിസ്ഥാനരഹിതമായ അപവാദങ്ങൾ" (Baseless Smears) മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈന ഇറാന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ഷോൾഡർ ലോഞ്ചർ മിസൈലുകളും നൽകാൻ തയ്യാറെടുക്കുന്നുവെന്ന സിഎൻഎൻ (CNN) ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പ്രതികരണം. സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയിൽ തങ്ങൾ എപ്പോഴും ഉത്തരവാദിത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു.
ചൈന ഇറാന് സൈനിക സഹായം നൽകിയാൽ 50 ശതമാനം അധിക ഇറക്കുമതി തീരുവ (Tariff) ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.