ഹോം › ലോകം

ചൈനയുടെ ഹൈഫൈ സ്പേസ് സ്റ്റേഷന്‍ എന്നാല്‍ അതൊരു ഒന്നൊന്നര ഐറ്റമാണ്; സൂപ്പര്‍ അടുക്കളയും ജിംനേഷ്യവും അടുക്കളത്തോട്ടവും വരെയുണ്ട്

By News Desk · 01 Nov 2024, 04:35 PM

ബീജിങ്: ബഹിരാകാശ രംഗത്ത് പുതിയ ചുവടുവെപ്പുകള്‍ക്ക് തയ്യാറെടുക്കുന്ന ചൈനയുടെ സ്‌പേസ് സ്റ്റേഷന്റെ വീഡിയോയാണ് ഇപ്പോള്‍ താരം. ഭൂമിയ്ക്ക് 400 കിലോമീറ്റര്‍ മുകളില്‍ പ്രദക്ഷിണം വെക്കുന്ന ടിയങ് ഗോങ് സ്പേസ് സ്റ്റേഷനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ഇതിലെ സൗകര്യങ്ങള്‍ തന്നെയാണ് ഏറെ ചര്‍ച്ചയാവുന്നത്. സ്‌പേസ് സ്റ്റേഷനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ടവര്‍ക്കൊന്നും അത്ഭുതം അടക്കാനാവുന്നില്ല. ചൈനയുടെ ഹൈഫൈ സ്പേസ് സ്റ്റേഷനില്‍ വ്യായാമത്തിനായി കിടിലന്‍ ജിമ്മും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനുള്ള സൂപ്പര്‍ അടുക്കളയും കൃഷിത്തോട്ടവുംവരെ ഉണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. വിശാലവും മനോഹരവുമായ ജനലാണ് മറ്റൊരു ഹൈലൈറ്റ്. ഇവിടെ നിന്നാല്‍ ഭൂമിയുടെ മനോഹരമായ ദൃശ്യവും അനുഭവിക്കാനാവും. ഭൂമിയെക്കുറിച്ചുള്ള, നാടിനെക്കുറിച്ചുള്ള, ഉറ്റവരെക്കുറിച്ചുള്ള ഓര്‍മകള്‍ വേട്ടയാടുമ്പോള്‍ ഈ ജനലരുകില്‍ വന്നുനിന്നാല്‍ മതി. ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള ഫ്രിഡ്ജ്, ചൂടാക്കാന്‍ മൈക്രോവേവ് വാട്ടര്‍ ഡിസ്പെന്‍സര്‍ എന്നിവയൊക്കെ ഉള്‍പ്പെട്ടതാണ് ടിയങ് ഗോങ് സ്‌പേസ് സ്റ്റേഷന്‍. ചൈനീസ് സ്‌പേസ് സ്റ്റേഷന്റെ വീഡിയോ കാണുന്നവരെല്ലാം തങ്ങള്‍ക്കും ഒന്നവിടെ താമസിക്കാനായെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചുപോകുന്നതില്‍ ആര്‍ക്കും കുറ്റംപറയാനാവില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›