കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 80 ആയി; 2744 പേർ ചികിത്സയിൽ

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 80 ആയി ഉയർന്നു. ഹൂബെയ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത 24 മരണങ്ങളെ തുടർന്നാണ് മരണസംഖ്യ ഉയർന്നത്. 2744 പേരാണ്
 

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 80 ആയി ഉയർന്നു. ഹൂബെയ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത 24 മരണങ്ങളെ തുടർന്നാണ് മരണസംഖ്യ ഉയർന്നത്. 2744 പേരാണ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്

പുതിയതായി 769 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 461 പേരുടെ നില അതീവ ഗുരുതരമാണ്. വൈറസ് പടരുന്നതിനെ തുടർന്ന് ഷാൻഡോംഗ്, ബീജിംഗ്, ഷാഹ്ഹായി, ഷിയാൻ, ടിയാൻജിൻ നഗരങ്ങളിൽ യാത്രനിയന്ത്രണമടക്കം ഏർപ്പെടുത്തിയിട്ടുണ്ട്

ഗുവാംഗ്‌ടോഗ്, ജിയാങ്‌സി നഗരങ്ങളിലുള്ള ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിച്ച് നടക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നീക്കം യു എസ് ആരംഭിച്ചു. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് യു എസ് കോൺസുലേറ്റ് പറയുന്നു.