കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 638 ആയി; ഇന്നലെ മാത്രം 70 മരണം

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 638 ആയി. ഇന്നലെ മാത്രം 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതിയതായി 3100 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
 

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 638 ആയി. ഇന്നലെ മാത്രം 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതിയതായി 3100 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ചൈനയിൽ പടരുന്നത് നോവൽ കൊറോണ എന്ന വൈറസാണെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലി വെൻലിയാങ്ങും ഇന്നലെ മരണത്തിന് കീഴടങ്ങി. വുഹാനിൽ രോഗം ബാധിച്ച എല്ലാവരെയും ക്വാറന്റൈൻ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് ചൈനീസ് അധികൃതർ ഇപ്പോൾ നടത്തുന്നത്.

31,161 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ 69 പേർ മരിച്ചു. മേഖലയിൽ രോഗബാധ തടയുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് വിവിദ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.