കൊറോണ: ചൈനയിൽ മരണം 1600 കടന്നു; ചെറുത്തു തോൽപ്പിച്ച് കേരളം, രണ്ടാമത്തെ വിദ്യാർഥിയും ഇന്ന് ആശുപത്രി വിടും

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ 139 പേർ മരിച്ചു. 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
 

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ 139 പേർ മരിച്ചു. 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധ വർധിക്കുന്നതിൽ ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.

1700 ആരോഗ്യ പ്രവർത്തകർക്കും കൊറോണ വൈറസ് ബാധിച്ചിരുന്നു. ഇതിൽ ആറ് പേർ മരിച്ചു. ഏഷ്യക്ക് പുറത്ത് ആദ്യമായി കൊറോണ വൈറസ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. ഫ്രാൻസിൽ ചൈനീസ് വിനോദ സഞ്ചാരിയാണ് മരിച്ചത്. ജനുവരി അവസാനം മുതൽ ഇദ്ദേഹം പാരീസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

അതേസമയം കൊറോണ വൈറസിനെ കേരളം ചെറുത്തു തോൽപ്പിക്കുകയാണ്. രോഗബാധിതരായ മൂന്ന് പേരിൽ രണ്ടാമത്തെ ആൾ ഇന്ന് അസുഖം ഭേദമായി ആശുപത്രി വിടും. കാസർകോട് ജില്ലയിലുള്ള വിദ്യാർഥിയെയാണ് വീട്ടിലേക്ക് മാറ്റുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു വിദ്യാർഥി ഇതുവരെ