കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഒടുവില്‍ ചൈന അന്താരാഷ്ട്ര സഹായം തേടുന്നു

മൊയ്തീന് പുത്തന്ചിറ വാഷിംഗ്ടണ്: ചൈനയിലെ വുഹാന് നഗരത്തില് നിന്ന് വ്യാപരിച്ച കൊറോണ വൈറസ് രാജ്യത്ത് 35,000 ത്തോളം പേരെ ബാധിക്കുകയും മരണസംഖ്യ വര്ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില് ഗത്യന്തരമില്ലാതെ
 

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് വ്യാപരിച്ച കൊറോണ വൈറസ് രാജ്യത്ത് 35,000 ത്തോളം പേരെ ബാധിക്കുകയും മരണസംഖ്യ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ ചൈന അന്താരാഷ്ട്ര സഹായം തേടുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള അമേരിക്കന്‍ സഹായം നിരസിച്ച ചൈന ഇപ്പോള്‍ അമേരിക്കയോടും മറ്റു രാജ്യങ്ങളോടുമാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.

വൈറസിനെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരങ്ങള്‍ തേടുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു സംഘം രൂപീകരിക്കാന്‍ ചൈന സമ്മതിച്ചതായി യുഎസ് എംബസി വക്താവ് ശനിയാഴ്ച പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള പകര്‍ച്ചവ്യാധി വിദഗ്ധരുടെ സംഘവും അതില്‍ പ്രധാന പങ്ക് വഹിക്കും.

എബോള, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ, സാര്‍സ് എന്നിവയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഈ അമേരിക്കന്‍ വിദഗ്ധര്‍ നിപുണരാണെന്ന് എംബസി വക്താവ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ വരവിനുള്ള ക്രമീകരണങ്ങളില്‍ സ്വന്തം ദേശീയ ആരോഗ്യ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നുള്ള സംഘം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചൈനയില്‍ എത്തും.

ശനിയാഴ്ച രാത്രിയോടെ കൊറോണ വൈറസ് പിടിപെട്ട്  725 പേരാണ് മരിച്ചത്. അതില്‍ ഭൂരിഭാഗവും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിലാണ്.

മരണപ്പെട്ടവരില്‍ ഒരാള്‍ 60 വയസ്സുള്ള അമേരിക്കന്‍ പൗരനാണ്. ആ വ്യക്തി ചൈനയില്‍ താമസിക്കുന്നതോ അതോ ചൈന സന്ദര്‍ശിക്കുന്നതായിരുന്നോ എന്ന് വ്യക്തമല്ല. വ്യാഴാഴ്ച വുഹാന്‍ നഗരത്തിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ലെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമേരിക്കയില്‍ കാലിഫോര്‍ണിയ, അരിസോണ, വിസ്കോണ്‍സിന്‍, ഇല്ലിനോയിസ്, മസാച്യുസെറ്റ്സ് എന്നിവിടങ്ങളില്‍ സ്ഥിരീകരിച്ച 12 കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്.

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് രോഗബാധിതരായ ആറ് രോഗികള്‍ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്. അതില്‍ രണ്ടു പേര്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ്.

ഫ്രഞ്ച് ആല്‍പ്സിലെ ഒരു സ്കീ റിസോര്‍ട്ടില്‍ താമസിക്കുന്ന 11 ബ്രിട്ടീഷുകാരെ ശനിയാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെച്ചു. അവരില്‍ അഞ്ചു പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി.

ചൈനീസ് അധികൃതര്‍ വളരെയധികം നിരാശരായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗികളെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് ബലമായി വലിച്ചിഴയ്ക്കുന്നു. ഹുബെ പ്രവിശ്യ നഗരമായ വുഹാനില്‍ ചിത്രീകരിച്ച ഒരു വീഡിയോയില്‍, ഉദ്യോഗസ്ഥര്‍ മൂന്ന് പേരെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് വലിച്ചിഴച്ചയുക്കുന്നത് കാണാം.

കമ്യൂണിസ്റ്റ് ഭരണകൂടം വുഹാനിലെ രോഗബാധിതരെ വളയുകയും വൈറസ് പടരാതിരിക്കാന്‍ അവരെ ബലമായി തടങ്കല്‍പ്പാളയങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീഡിയോ പുറത്തുവന്നത്.

യു എസ് പൗരന്മാരെ തിരിച്ചു കൊണ്ടുവന്ന വിമാനത്തില്‍ നിന്ന് അഞ്ച് പേരെ പനി ബാധിച്ച് വടക്കന്‍ കാലിഫോര്‍ണിയയിലെ വെളിപ്പെടുത്താത്ത ആശുപത്രിയിലേക്ക് മാറ്റി. അവരെ ഐസൊലേഷന്‍ വാര്‍ഡിലാണ് താമസിപ്പിച്ചിരിക്കുന്നത്.

ചൈനയെക്കൂടാതെ 27 രാജ്യങ്ങളിലേക്കും ഈ വൈറസ് പടര്‍ന്നിട്ടുണ്ട്. മിക്കവരും ഹുബെ പ്രവിശ്യയില്‍ യാത്ര ചെയ്തവരാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച ഓരോ 100 പേരില്‍ രണ്ടോ മൂന്നോ പേര്‍ മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. പ്രായമായ രോഗികള്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.