ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 803 ആയി

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 803 ആയി. ഇന്നലെ മാത്രം 81 പേരാണ് മരിച്ചത്. ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്ത പകർച്ചവ്യാധിയായി ഇതോടെ കൊറോണ
 

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 803 ആയി. ഇന്നലെ മാത്രം 81 പേരാണ് മരിച്ചത്. ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്ത പകർച്ചവ്യാധിയായി ഇതോടെ കൊറോണ വൈറസ് മാറി. 2003ലുണ്ടായ സാർസിനെ തുടർന്ന് 774 പേരാണ് ലോകമെമ്പാടുമായി മരിച്ചത്.

ചൈനയിലെ വുഹാനിൽ മാത്രം 780 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 34,800 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 25,000ത്തിലേറെ പേരും വുഹാൻ പ്രവിശ്യയിലാണ്.

സംസ്ഥാനത്ത് കാസർകോട് ജില്ലയിൽ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസിലാണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥറും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. ജില്ലയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. രണ്ട് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.