കൊറോണ ബാധിച്ച് ലോകത്ത് മരണസംഖ്യ 18,000 കടന്നു; ഇറ്റലിയില്‍ ഒരു ദിവസത്തിനിടെ 743 മരണം

കൊറോണ വൈറസ് ബാധയെ തുടര്ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ഇറ്റലിയിലാണ് ഏറ്റവും കൂടുതല് മരണങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില് മരിച്ചുവീണത്
 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചുവീണത് 743 പേരാണ്. രാജ്യത്ത് ഇതിനോടകം ആറായിരത്തിലധികം പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 5249 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

സ്‌പെയിനില്‍ 489 പേരാണ് ഇന്നലെ മരിച്ചത്. യൂറോപ്പിലും അമേരിക്കയിലും സര്‍വനാശം വിതച്ചാണ് കൊവിഡ് പടരുന്നത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, ഇറാന്‍ രാജ്യങ്ങളില്‍ 25,000ന് മുകളിലാണ് രോഗികളുടെ എണ്ണം

അമേരിക്കയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കുറവ് വലിയ പ്രതിസന്ധിയായി മാറുകയാണ്. ജനങ്ങളില്‍ പകുതിയും നിര്‍ബന്ധിത ഗൃഹവാസത്തിലാണ്. ബ്രിട്ടനില്‍ ആറരക്കോടി ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്.

സ്‌പെയിനില്‍ മരണസംഖ്യ 2600 ആയി. ഇറാനില്‍ മരണം 1900 കടന്നു. പാക്കിസ്ഥാനില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. ജനങ്ങളെ നിയന്ത്രിക്കാനായി പാക്കിസ്ഥാനില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.