കൊറോണ വൈറസ് ഇനി കൊവിഡ് 19; മരണസംഖ്യ 1,112 ആയി ഉയർന്നു

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 1,112 ആയി ഉയർന്നു. ഇന്നലെ മാത്രം 99 പേർ ചൈനയിൽ മരിച്ചു. കൊറോണ വൈറസിന് ഇതിനിടെ ലോകാരോഗ്യ സംഘടന
 

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 1,112 ആയി ഉയർന്നു. ഇന്നലെ മാത്രം 99 പേർ ചൈനയിൽ മരിച്ചു. കൊറോണ വൈറസിന് ഇതിനിടെ ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്ന പേര് നൽകി

കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കപ്പേരാണ് കൊവിഡ് 19. കൊറോണ വൈറസ് ബാധക്ക് ചികിത്സക്കായുള്ള ആദ്യ വാക്‌സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു

വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇതിനോടകം 44,138 ആയി. ആയിരത്തിലധികം പേർ ഇതിൽ ഗുരുതരാവസ്ഥയിലാണ്. ജപ്പാനിലെ യോക്കഹോമയിൽ പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ 175 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.