കൊറോണ: ചൈനയിൽ മരണസംഖ്യ 300 കടന്നു; വുഹാനിൽ നിന്നുള്ള രണ്ടാം വിമാനം ഇന്ന് ഡൽഹിയിലെത്തും

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 300 കടന്നു. പതിനായിരത്തിലേറെ പേരാണ് ചികിത്സയിലുള്ളത്. അമേരിക്ക, ജർമനി, യു എ ഇ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ
 

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 300 കടന്നു. പതിനായിരത്തിലേറെ പേരാണ് ചികിത്സയിലുള്ളത്. അമേരിക്ക, ജർമനി, യു എ ഇ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇന്നലെ മാത്രം ചൈനയിൽ 50 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 12,000 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചൈനയിൽ നിന്നുള്ളവർക്ക് ലോകരാഷ്ട്രങ്ങൾ കടുത്ത നിയന്ത്രങ്ങളേർപ്പെടുത്തുകയാണ്. അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രായേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

അതിനിടെ ചൈനീസ് നഗരമായ വുഹാനിൽ നിന്നുമുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ന് ഡൽഹിയിലെത്തും. ഇന്നലെ 42 മലയാളികൾ അടക്കം 324 പേരെ തിരിച്ചെത്തിച്ചിരുന്നു