കൊവിഡിൽ മരണസംഖ്യ 37,000 കടന്നു; രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. 783,000 ലേറെ പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗം നിയന്ത്രണാതീതമായി
 

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. 783,000 ലേറെ പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗം നിയന്ത്രണാതീതമായി കഴിഞ്ഞു. ഇന്നലെ ഏറ്റവും കൂടുതൽ പേർ മരിച്ചത് സ്‌പെയിനിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 913 പേരാണ് സ്‌പെയിനിൽ മരിച്ചത്. സ്‌പെയിനിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ഫെർണാണ്ടോ സിമോണിനും കൊറോണ സ്ഥിരീകരിച്ചു

ഇറ്റലിയിൽ ഇന്നലെ 812 പേർ മരിച്ചു. ഇതിനോടകം 11,591 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിൽ 418 പേർ മരണത്തിന് കീഴടങ്ങി. ജർമനിയിൽ മരണം 700 ആയി. രോഗികളുടെ എണ്ണം 66,000 കടന്നു. ബ്രിട്ടനിൽ 1400 പേരും മരിച്ചു.

റോമിൽ കർദിനാൾ എയ്ഞ്ചലോ ഡി ഡൊണോറ്റിസിന് രോഗം സ്ഥിരീകരിച്ചു. സ്റ്റാഫ് അംഗത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു നീരീക്ഷണത്തിലാണ്.