കൊറോണ വൈറസ്: ചൈനീസ് വിമാനത്താവളത്തിൽ 21 മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു

കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിൽ 21 മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. ചൈനയിലെ കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിൽ 15 പേർ പെൺകുട്ടികളാണ് ഡാലിയാൻ യൂനിവേഴ്സിറ്റി മെഡിക്കൽ
 

കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിൽ 21 മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. ചൈനയിലെ കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിൽ 15 പേർ പെൺകുട്ടികളാണ്

ഡാലിയാൻ യൂനിവേഴ്‌സിറ്റി മെഡിക്കൽ വിദ്യാർഥികളാണ് ഇവർ. താമസിക്കിടത്തും കൊറോണ ബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണെന്ന് വിദ്യാർഥികൾ പറയുന്നു. വിസാ കാലവാധി അവസാനിച്ചതോടെയാണ് ചൈനയിൽ നിന്നുള്ള ഇവരുടെ മടങ്ങിവരവ് തടസ്സപ്പെട്ടത്.

വിസ കഴിഞ്ഞ ദിവസം പുതുക്കി ലഭിച്ചിരുന്നു. സിങ്കപ്പൂർ വഴി നാട്ടിലേക്ക് എത്താനായിരുന്നു ഇവർ തീരുമാനിച്ചത്. എന്നാൽ സിങ്കപ്പൂർ പൗരൻമാരെ അല്ലാതെ മറ്റാരെയും സിങ്കപ്പൂരിലേക്ക് പോകാൻ അനുവദിക്കില്ലെന്നാണ് ഇവരോട് അധികൃതർ വ്യക്തമാക്കിയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് വിദേശരാജ്യങ്ങളെല്ലാം വിലക്കേർപ്പെടുത്തിയിരുന്നു. ഇതാണ് വിദ്യാർഥികൾക്ക് കുരുക്കായത്.