കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് കാനഡയിലുടനീളം യാത്രാ നിരോധനം

ഒട്ടാവ: കോവിഡ്- 19 രോഗ ലക്ഷണങ്ങള് പ്രകടിപ്പിക്കുന്നവര്ക്ക് കാനഡയിലുടനീളം യാത്രാ നിരോധനം ഏര്പ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയില് രണ്ടാഴ്ചത്തേക്ക് കൂടി അടിയന്തരാവസ്ഥ ദീര്ഘിപ്പിച്ചു. അതിനിടെ, എയര് കാനഡ വിമാന
 

ഒട്ടാവ: കോവിഡ്- 19 രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് കാനഡയിലുടനീളം യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയില്‍ രണ്ടാഴ്ചത്തേക്ക് കൂടി അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചു. അതിനിടെ, എയര്‍ കാനഡ വിമാന കമ്പനി 15,000ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു.

കോവിഡ് പകര്‍ച്ചവ്യാധി കാരണം വരുമാനത്തില്‍ 30 ശതമാനമെങ്കിലും കുറവുണ്ടായ കമ്പനികള്‍ക്കും സംരംഭങ്ങള്‍ക്കും മാത്രമെ സര്‍ക്കാറിന്റെ 75 ശതമാനം വേതന സബ്‌സിഡി ലഭിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. സബ്‌സിഡിക്ക് അര്‍ഹത നേടാന്‍ ജീവനക്കാരുടെ എണ്ണം ഒരു ഘടകമായിരിക്കില്ല.

ഒന്റാരിയോയില്‍ കോവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ ഒമ്പത് പേര്‍ മരിച്ചു. ഒന്റാരിയോയിലെ ബോബ്‌കേജ്യോന്‍ പൈന്‍ക്രെസ്റ്റ് നഴ്‌സിംഗ് ഹോമിലെ 35ലേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ വിദേശ രാജ്യങ്ങളിലെ കനേഡിയര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാന്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവര്‍ രാജ്യത്തെത്തും.