ആശങ്കയുയര്‍ത്തി ഒന്റാരിയോ നഴ്‌സിംഗ് ഹോമിലെ കോവിഡ് മരണങ്ങള്‍

ഒട്ടാവ: കാനഡയില് ഒന്റാരിയോ പ്രവിശ്യയിലെ നഴ്സിംഗ് ഹോമില് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്ധിക്കുന്നത് ആശങ്ക പടര്ത്തുന്നു. ചൊവ്വാഴ്ച മൂന്ന് പേര് മരിച്ചതോടെ അന്തേവാസികളുടെ മരണസംഖ്യ 12
 

ഒട്ടാവ: കാനഡയില്‍ ഒന്റാരിയോ പ്രവിശ്യയിലെ നഴ്‌സിംഗ് ഹോമില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പടര്‍ത്തുന്നു. ചൊവ്വാഴ്ച മൂന്ന് പേര്‍ മരിച്ചതോടെ അന്തേവാസികളുടെ മരണസംഖ്യ 12 ആയി. ഭര്‍ത്താവിനൊപ്പം നഴ്‌സിംഗ് ഹോം സന്ദര്‍ശിച്ച സന്നദ്ധ പ്രവര്‍ത്തകയും കഴിഞ്ഞ ദിവസം മരിച്ചു.

ബോബ്‌കേജ്യോന്‍ എന്ന സ്ഥലത്തെ പൈന്‍ക്രെസ്റ്റ് നഴ്‌സിംഗ് ഹോമിലാണ് കോവിഡ് മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ താമസക്കാരും ജീവനക്കാരും അടക്കം 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 65 താമസക്കാരാണ് ഇവിടുള്ളത്. 24 ജീവനക്കാരുമുണ്ട്. ജീവനക്കാരില്‍ മൂന്നിലൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അന്തേവാസികളുടെ കാര്യത്തില്‍ ബന്ധുക്കള്‍ക്ക് കടുത്ത ആശങ്കയുണ്ട്. കോവിഡ് കാരണം സന്ദര്‍ശിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല.