{"vars":{"id": "89527:4990"}}

നെതന്യാഹുവിനെതിരായ അഴിമതി വിചാരണ ഉടൻ നിർത്തണം, അദ്ദേഹം മഹാനായ യോദ്ധാവാണ്: ട്രംപ്

 
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരായ അഴിമതി വിചാരണ ഉടൻ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടപടിയെ രാഷ്ട്രീയപ്രേരിത വേട്ടയാടൽ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രിയെ അമേരിക്ക രക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു ഇറാനിലെ ആണവ സൈനിക സൗകര്യങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങളിലൊന്നാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇസ്രായേൽ അവരുടെ മഹാനായ യുദ്ധകാല പ്രധാനമന്ത്രിക്കെതിരെ പരിഹാസ്യമായ വേട്ടയാടൽ തുടരുകയാണെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും ട്രംപ് പറഞ്ഞു പുണ്യഭൂമിയോടുള്ള സ്‌നേഹത്തിൽ നെതന്യാഹുവിന് ഇതിലും മികച്ച കർക്കശക്കാരനോ ശക്തനോ ആകാൻ സാധിക്കുമായിരുന്നില്ല. നെതന്യാഹു ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യോദ്ധാവാണ്. ഇത്രയധികം സംഭാവനകൾ നൽകിയ ഒരാൾക്കെതിരെ ഇത്തരം വേട്ടയാടൽ ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു.