ട്രംപിന്റെ മുന്നറിയിപ്പിൽ മോദി വഴങ്ങി; കൊവിഡ് പ്രതിരോധ മരുന്ന് നൽകാമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ കയറ്റുമതി നിർത്തിയാൽ ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിൽ വഴങ്ങി കേന്ദ്രസർക്കാർ. മരുന്ന് കയറ്റുമതിക്ക് അനുമതി നൽകാമെന്ന്
 

കൊവിഡ് പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ കയറ്റുമതി നിർത്തിയാൽ ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിൽ വഴങ്ങി കേന്ദ്രസർക്കാർ. മരുന്ന് കയറ്റുമതിക്ക് അനുമതി നൽകാമെന്ന് കേന്ദ്രം സമ്മതിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിനിധി അനുരാഗ് ശ്രീവാസ്തവാണ് ഇക്കാര്യം അറിയിച്ചത്.

മഹാമാരി കാര്യമായി ബാധിച്ച ചില രാജ്യങ്ങൾക്ക് ഈ അത്യാവശ്യ മരുന്ന് നൽകും. അതിനാൽ ഈ വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തണമെന്നും ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയെ ആശ്രയിക്കുന്ന അയൽ രാജ്യങ്ങൾക്കും ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെയും പാരസെറ്റാമോളിന്റെയും കയറ്റുമതിക്ക് അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് മാർച്ച് 25 മുതലാണ് പ്രതിരോധ മരുന്നുകൾ കയറ്റുമതി കേന്ദ്രം നിർത്തിവെച്ചത്. ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങൾക്ക് മരുന്ന് ലഭ്യതയിൽ കുറവ് വരാതിരിക്കാനായിരുന്നുവിത്.