കാനഡയിൽ 12-15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അനുമതി

കാനഡയിൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഈ പ്രായക്കാർക്ക് വാക്സിന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസർ-ബയോടെക്
 

കാനഡയിൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഈ പ്രായക്കാർക്ക് വാക്സിന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസർ-ബയോടെക് വാക്സിനാണ് നൽകുക.

കുട്ടികളിൽ ഫൈസർ നടത്തിയ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നൽകിയത്. കുട്ടികളിൽ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അനുമതി നൽകുന്ന ആദ്യ വാക്സിനാണിത്. യുഎസിലും 12 മുതൽ 15 വരെയുള്ളവരിൽ വാക്സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.