{"vars":{"id": "89527:4990"}}

ന്യൂസിലാൻഡിൽ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞു വീശുന്നു; വ്യാപക നാശനഷ്ടം

 

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ ചുഴലിക്കാറ്റ്. 'വൈയാനു' എന്ന് പേരു നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച പുലർച്ചെയോടെയാണ് കരതൊട്ടത്. അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കടലിൽ 13 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുത ബന്ധം വിചേദിക്കപ്പെട്ടിടുണ്ട്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു.

മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അടുത്ത 24 മണിക്കൂർ കൂടി നോർത്ത് ഐലൻഡിൽ അതിശക്തമായ മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം.