തുർക്കിയിൽ വൻ ഭൂചലനം; 18 പേർ മരിച്ചു, 500ലധികം പേർക്ക് പരുക്ക്

കിഴക്കൻ തുർക്കിയിൽ ശക്തമായ ഭൂചലനത്തിൽ 18 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേർക്ക് പരുക്കേറ്റു. നിരവധി പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കിഴക്കൻ
 

കിഴക്കൻ തുർക്കിയിൽ ശക്തമായ ഭൂചലനത്തിൽ 18 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേർക്ക് പരുക്കേറ്റു. നിരവധി പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്.

6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കിഴക്കൻ പ്രവിശ്യയായ എലാസിലെ സിവ്രിജിയ പട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ഭൂകമ്പമുണ്ടായത്.

ഭൂചലനത്തിന് പിന്നാലെ പരിഭ്രാന്തരായ ആളുകൾ കെട്ടിടങ്ങൾക്ക് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്.