ഹോം › ലോകം

കുറിൽ ദ്വീപിൽ ഭൂചലനം; റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്

By News Desk · 03 Aug 2025, 02:37 PM

മോസ്കോ: റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ കുറിൽ ദ്വീപിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനു പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ മൂന്ന് പ്രദേശങ്ങളിലാണ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്നതായി രാജ്യത്തെ അടിയന്തര സേവന മന്ത്രാലയം സുനാമി മുന്നറിയിപ്പ് നൽകിയത്. തിരമാലയുടെ ഉയരം കുറവായിരിക്കുമെങ്കിലും ആളുകൾ എത്രയും വേഗം തീരപ്രദേശത്തു നിന്നും മാറണമെന്നാണ് മുന്നറിയിപ്പ്. കുറഞ്ഞ ആഘാതം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ അറിയിക്കുന്നത്. അതേസമയം, പസഫിക് സുനാമി മുന്നറിയിപ്പ് സംവിധാനം ഭൂകമ്പത്തിന്‍റെ തീവ്രത 7.0 ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയിൽ‌ ഉണ്ടായ രണ്ടാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 30 നാണ് മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും തുടർന്ന് നിരവധി ശക്തമായ തുടർചലനങ്ങളും ഉണ്ടായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ദൂകമ്പം#ഭൂചലനം#മോസ്കോ#സുനാമി#സുനാമി തിരമാല#സുനാമി മുന്നറിയിപ്പ്#റഷ്യ

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›