ഹോം › ലോകം

ഗാസ, എത്യോപ്യൻ അണക്കെട്ട് വിഷയങ്ങളിൽ യുഎസ് നിർദ്ദേശം തള്ളി ഈജിപ്ത്

By News Desk · 21 Jul 2025, 09:31 AM

ഗാസയിലെ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്കും എത്യോപ്യയുടെ ഗ്രാൻഡ് എത്യോപ്യൻ റിനൈസൻസ് ഡാം (GERD) സംബന്ധിച്ച തർക്കങ്ങൾക്കും ഇടയിൽ, ഈജിപ്തിന് യുഎസ് മുന്നോട്ടുവെച്ച ചില വ്യവസ്ഥകൾ ഈജിപ്ത് തള്ളിക്കളഞ്ഞതായി റിപ്പോർട്ട്. ഗാസയുടെ തെക്ക് ഭാഗത്ത് ഒരു താൽക്കാലിക തടങ്കൽ പാളയം (concentration camp) നിർമ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്ക് ഈജിപ്ത് സഹായം നൽകിയാൽ നൈൽ നദിയിലെ അണക്കെട്ട് തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്നായിരുന്നു യുഎസിന്റെ വാഗ്ദാനം. അൽ അറബി അൽ ജദീദ് എന്ന അറബ് മാധ്യമത്തെ ഉദ്ധരിച്ച്, ഉന്നത ഈജിപ്ഷ്യൻ നയതന്ത്ര വൃത്തങ്ങൾ ഈ വിവരങ്ങൾ പുറത്തുവിട്ടു. റഫായിലേക്ക് ഗാസയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഇസ്രയേലിനെ അനുവദിച്ചാൽ എത്യോപ്യൻ അണക്കെട്ട് തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് നിർദ്ദേശം ഈജിപ്ത് നിരസിക്കുകയായിരുന്നു.   ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്, ഗാസയിലെ ജനങ്ങളെ സിനായി പെനിൻസുലയിലേക്ക് മാറ്റാനാണ് ഇസ്രയേൽ പദ്ധതിയിടുന്നതെന്നാണ്. ഇത് ഗാസയിലെ ജനങ്ങളെ അതിർത്തി കടത്തി ഈജിപ്തിലേക്ക് നിർബന്ധിച്ച് അയക്കാനുള്ള ഒരു നീക്കമായി കെയ്റോ കാണുന്നു. റഫായിലേക്ക് ഗാസയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് ഈജിപ്തും ഇസ്രയേലും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും ഈജിപ്ഷ്യൻ നയതന്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണിന്റെ ഈ നിർദ്ദേശം ഈജിപ്ത് തള്ളിക്കളഞ്ഞു. നൈൽ നദിയിലെ ജലത്തിന്റെ ഒഴുക്ക് പരിമിതപ്പെടുത്താനുള്ള എത്യോപ്യയുടെ പദ്ധതികളിൽ നിന്ന് പിന്തിരിപ്പിക്കാൻ യുഎസ് ഇടപെടൽ ഈജിപ്ത് ഏറെക്കാലമായി ആഗ്രഹിക്കുന്നുണ്ടായിരുന്നു. എന്നാൽ ഗാസ വിഷയത്തിൽ ഇസ്രയേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈജിപ്തിനെ ഉപയോഗിക്കാനുള്ള യുഎസ് നീക്കം കെയ്റോ തള്ളിക്കളഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
##ഗാസ#അമേരിക്ക#ഈജിപ്റ്റ്#പാലസ്തീൻ

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›