ഹോം › ലോകം

ബർമിങ്ഹാം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്: റൺവേ അടച്ചു

By News Desk · 06 Aug 2025, 09:44 PM

ലണ്ടൻ: അടിയന്തര ലാൻഡിംഗിനെ തുടർന്ന് യുകെയിലെ ബിർമിങ്ഹാം വിമാനത്താവളത്തിലെ റൺവേ താൽകാലികമായി അടച്ചു. ഒരു ചെറിയ വിമാനമാണ് റൺവേയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ മുഴുവൻ സർവീസുകളും നിർത്തിവെച്ചു. യാത്രക്കാർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു.   വിമാനം റൺവേയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് തങ്ങളുടെ വിമാനങ്ങളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ഇംഗ്ലണ്ട്#ലണ്ടൻ

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›