{"vars":{"id": "89527:4990"}}

ട്രംപിനെ നിലക്ക് നിർത്താൻ യൂറോപ്യൻ രാജ്യങ്ങൾ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ പുനഃസ്ഥാപിക്കും
 

 

ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ അനുവദിച്ചില്ലെങ്കിൽ അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടി നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ. വ്യാഴാഴ്ച ബ്രസൽസിൽ ചേരുന്ന യൂറോപ്യൻ യൂണിയൻ അടിയന്തര യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യും. 107 ബില്യൺ ഡോളർ വില വരുന്ന യുഎസ് ഇറക്കുമതി ഉത്പന്നങ്ങൾക്ക് തീരുവ പുനഃസ്ഥാപിക്കാനാണ് നീക്കം

യൂറോപ്യൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, വ്യാപാര ഇടപാടുകളിൽ നിന്ന് യുഎസ് കമ്പനികളെ ഒഴിവാക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. രാജ്യാന്തര തലത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളായ യൂറോപ്യൻ രാജ്യങ്ങളും യുഎസും തമ്മിലുള്ള തർക്കം വ്യാപാര യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ

രാജ്യാന്തര തലത്തിൽ ഓഹരി വിപണികളെയും ഇത് ബാധിക്കും. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തിൽ ലോക നേതാക്കൾ തമ്മിൽ ഇക്കാര്യത്തിൽ ചർച്ച നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.