ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകി; എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് ട്രംപ്

ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിന് അമേരിക്കയും അനുമതി നൽകി. വെള്ളിയാഴ്ച രാത്രിയാണ് ഫൈസറിന്റെ വാക്സിന് അനുമതി നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ചരിത്രത്തിൽ ശാസ്ത്രത്തിന്റെ വലിയ
 

ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകി. വെള്ളിയാഴ്ച രാത്രിയാണ് ഫൈസറിന്റെ വാക്‌സിന് അനുമതി നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ചരിത്രത്തിൽ ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണിത്. ലക്ഷക്കണക്കിന് ആളുകളെ വാക്‌സിൻ മരണത്തിൽ നിന്ന് രക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു

1400 കോടി ഡോളർ വാക്‌സിൻ വികസിപ്പിക്കുന്നതിനായി തന്റെ സർക്കാർ അനുവദിച്ചു. എല്ലാ അമേരിക്കക്കാർക്കും വാക്‌സിൻ സൗജന്യമായി നൽകാൻ സാധിക്കുമെന്ന് പറയുന്നതിൽ അഭിമാനിക്കുകയാണ്. 24 മണിക്കൂറിൽ ആദ്യ ഡോസ് നൽകും. മുതിർന്ന പൗരൻമാർ ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആദ്യം വാക്‌സിൻ നൽകുക

നേരത്തെ ബ്രിട്ടനാണ് ഫൈസറിന്റെ വാക്‌സിന് ആദ്യം അനുമതി നൽകിയത്. പിന്നാലെ ബഹ്‌റൈനും അനുമതി നൽകി. സമ്മർദത്തിന് വഴങ്ങിയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ വാക്‌സിന് അനുമതി നൽകിയതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.