ഹോം › ലോകം

യുദ്ധഭീതി ഒഴിയുന്നു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേലും ഹിസ്ബുല്ലയും

By MJ Desk · 27 Nov 2024, 08:07 AM

ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധ ഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരു വിഭാഗവും അംഗീകരിച്ചതോടെയാണ് യുദ്ധ ഭീതി ഒഴിയുന്നത്. ലിറ്റനി നദി കരയിൽ നിന്ന് ഹിസ്ബുല്ല പിൻമാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രായേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിൻമാറും വെടിനിർത്തൽ നിർദേശം ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുല്ല വെടിനിർത്തൽ നിർദേശം അംഗീകരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ നാല് മണി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഹിസ്ബുല്ല ഏതെങ്കിലും തരത്തിൽ വ്യവസ്ഥകൾ ലംഘിച്ചാൽ ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hezbollah#israel

ബന്ധപ്പെട്ട വാർത്തകൾ

നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടുമ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻസാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽഎപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻ
പൂർണ്ണ പേജ് കാണുക ›