ബ്രിട്ടീഷുകാർക്ക് ഇനി ജിബ്രാൾട്ടറിൽ പ്രവേശിക്കാൻ ഫിംഗർപ്രിന്റ് നിർബന്ധം; പുതിയ അതിർത്തി നിയമം പ്രാബല്യത്തിൽ
ലണ്ടൻ: യുകെയിൽ നിന്നും ബ്രിട്ടീഷ് അധീനതയിലുള്ള സ്വയംഭരണ പ്രദേശമായ ജിബ്രാൾട്ടറിലേക്ക് (Gibraltar) പോകുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഇനി മുതൽ വിരലടയാളവും (Fingerprint) മുഖവും സ്കാൻ ചെയ്തുള്ള കർശന പരിശോധനകൾ. യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന പുതിയ ഡിജിറ്റൽ അതിർത്തി സംവിധാനത്തിന്റെ (Entry/Exit System - EES) ഭാഗമായാണ് ഈ നടപടി.
ബ്രെക്സിറ്റിന് (Brexit) ശേഷമുള്ള പുതിയ യുകെ-ഇയു (UK-EU) കരാർ പ്രകാരം ജിബ്രാൾട്ടർ എയർപോർട്ടിലും സീപോർട്ടിലും സ്പാനിഷ് അധികൃതരുടെ നേതൃത്വത്തിലാണ് ഈ പുതിയ ബയോമെട്രിക് പരിശോധനകൾ നടക്കുക. ഇതോടെ, ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശമുള്ളവർ ജിബ്രാൾട്ടറിൽ എത്തുമ്പോൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നത് പോലെയുള്ള കടുത്ത നിബന്ധനകൾ നേരിടേണ്ടി വരും.
എന്നിരുന്നാലും, ജിബ്രാൾട്ടറിലെ സ്ഥിരതാമസക്കാരായ ജനങ്ങളെ ഈ ഡിജിറ്റൽ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിമാനത്താവളങ്ങളിൽ വലിയ ക്യൂ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, ജിബ്രാൾട്ടറും സ്‌പെയിനും തമ്മിലുള്ള കര അതിർത്തിയിലെ പരിശോധനകൾ പൂർണ്ണമായി ഒഴിവാക്കാൻ ഇത് സഹായിക്കും.