കൊവിഡ് പ്രോട്ടോക്കൾ പാലിച്ച്, ആർഭാടം ഒഴിവാക്കി ഫിൻലാൻഡ് പ്രധാനമന്ത്രി വിവാഹിതയായി

ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും ആർഭാടങ്ങൾ ഒഴിവാക്കിയുമായിരുന്നു വിവാഹ ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 40 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. കൊവിഡിനെ
 

ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും ആർഭാടങ്ങൾ ഒഴിവാക്കിയുമായിരുന്നു വിവാഹ ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 40 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

കൊവിഡിനെ തുടർന്ന് പലതവണ മാറ്റിവെച്ച വിവാഹമാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമായത്. തെരഞ്ഞെടുപ്പ്, കൊവിഡ്, യൂറോപ്യൻ യൂനിയൻ ഉച്ചകോടി എന്നീ വിഷയങ്ങളെ തുടർന്ന് നാല് തവണയാണ് വിവാഹം മാറ്റിവെക്കേണ്ടി വന്നത്.

മാർക്കസ് റെയ്‌കോണാണ് വരൻ. ഇരുവരും 16 വർഷങ്ങളായി ഒന്നിച്ചാണ് താമസം. ഇവർക്ക് രണ്ടര വയസ്സുള്ള മകളുമുണ്ട്.