സിംഗപ്പൂരിലെ സ്‌കൂളിൽ തീപിടിത്തം: 19 മരണം, ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു
                                  Apr 8, 2025, 11:29 IST 
                              
                              സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ ആന്ധ്ര മുഖ്യമന്ത്രി പവൻ കല്യാണിന്റെ മകൻ മാർക്ക് ശങ്കർ പവനോവിച്ചിന് പൊള്ളലേറ്റു. ഏഴ് വയസുകാരനായ മാർക്ക് അമ്മ അന്ന ലേഴ്‌നേവക്ക് ഒപ്പം സിംഗപ്പൂരിലാണുള്ളത്. കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു. ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂരിലേക്ക് തിരിക്കും ടുമാറ്റോ കുക്കിംഗ് സ്‌കൂൾ എന്ന വെക്കേഷൻ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു മാർക്ക്. തീപിടിത്തത്തിൽ 15 കുട്ടികളടക്കം 19 പേർ മരിച്ചു. രാവിലെ പ്രാദേശിക സമയം 9.45ഓടെയാണ് തീപിടിത്തമുണ്ടായത്. 80ലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു പവൻ കല്യാണിന്റെ മകന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ശ്വാസകോശത്തിൽ കറുത്ത പുക കയറിയതിനെ തുടർന്ന് കുട്ടി ആദ്യം ബോധരഹിതനായിരുന്നു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയെന്ന് ജനസേന പാർട്ടി വൃത്തങ്ങൾ അറിയിച്ചു.