മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; പിന്നിൽ തീവ്രവാദി സംഘം
മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയിലെ കോബ്രിയിൽ നിന്നാണ് അഞ്ച് പേരെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയത്. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ടു പോകൽ സ്ഥിരീകരിച്ചിട്ടുണ്ട്. സായുധ തീവ്രവാദി ജിഹാദി സംഘമാണ് പിന്നിലെന്നാണ് വിവരം
മാലിയിൽ വൈദ്യുതീകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ബാംകോയിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
അൽഖ്വയ്ദ ബന്ധമുള്ള തീവ്രവാദി സംഘവും സൈന്യവും തമ്മിൽ മാലിയിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സംഭവം. വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടു പോകലും മാലിയിൽ പതിവാണ്. സെപ്റ്റംബറിൽ തീവ്രവാദി സംഘം രണ്ട് യുഎഇ സ്വദേശികളെയും ഒരു ഇറാനിയെയും തട്ടിക്കൊണ്ടു പോയിരുന്നു. 50 ദശലക്ഷം ഡോളർ കൈമാറിയാണ് ഇവരെ വിട്ടയച്ചത്.