{"vars":{"id": "89527:4990"}}

അമേരിക്കയിലെ ടെക്‌സാസിൽ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

 
അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ അടക്കം നാല് ഇന്ത്യക്കാർ മരിച്ചു. അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന എസ് യു വി കാറിന് തീപിടിച്ചതാണ് ദുരന്തത്തിന് കാരണം ഡിഎൻഎ പരിശോധനക്ക് ശേഷമാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. അമിത വേഗതയിൽ വന്ന ട്രക്ക് എസ് യു വി അടക്കമുള്ള വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ആര്യൻ രഘുനാഥ്, ഫറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് മരിച്ചത്. ദല്ലാസിൽ ബന്ധു വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഫാറൂഖും. ഭാര്യയെ കാണാനുള്ള യാത്രയിലായിരുന്നു ലോകേഷ്. അമ്മാവനെ കാണാനായി പോകുകയായിരുന്നു വിദ്യാർഥിനിയായ ദർശിനി. കാർ പൂളിംഗ് ആപ്പ് വഴി ബുക്ക് ചെയ്ത കാറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.