{"vars":{"id": "89527:4990"}}

പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; നാല് പേർ കൊല്ലപ്പെട്ടു
 

 

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. വെടിനിർത്തൽ ലംഘിച്ചെന്ന് ഇരുപക്ഷവും പരസ്പരം ആരോപിച്ചു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംഘർഷത്തെ തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ആളുകൾ പലായനം ചെയ്യുകയാണ്

പാക്കിസ്ഥാന്റെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി സ്പിൻ ബോർഡാഗ് ഗവർണർ അബ്ദുൽ കരീം ജഹാഹ് അറിയിച്ചു. നാല് പേർക്ക് പരുക്കേറ്റു. പാക്കിസ്ഥാനിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. അടുത്തിടെയായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറ്റുമുട്ടൽ പതിവാകുകയാണ്

താലിബാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തുവെന്നാണ് പാക്കിസ്ഥാൻ ആരോപിച്ചത്. ഞങ്ങളുടെ സേന ഉചിതമായ മറുപടി നൽകിയെന്നും പാക്കിസ്ഥാൻ പ്രതികരിച്ചു. എന്നാൽ പാക് ആക്രമണങ്ങളോട് പ്രതികരിക്കാൻ നിർബന്ധിതരായെന്നാണ് താലിബാന്റെ പ്രതികരണം