ജർമൻ നഗരത്തിലെ മേയർക്ക് കുത്തേറ്റു; 15കാരനായ വളർത്തു മകൻ കസ്റ്റഡിയിൽ
Oct 8, 2025, 15:55 IST
ജർമനിയിലെ ഹെർഡെക്കിലെ മേയർക്ക് കുത്തേറ്റു. മേയർ ഐറിസ് സ്റ്റാൾസർക്കിനാണ് കുത്തേറ്റത്. സംഭവത്തിൽ ഇവരുടെ 15കാരനായ വളർത്തുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു. 57കാരിയായ ഐറിസിന് മുതുകിലും വയറിലുമാണ് കുത്തേറ്റത്
ഏതാനും ആഴ്ചകൾക്ക് മുമ്പ് 17കാരിയായ വളർത്തു മകൾ തന്നെ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ഇവർ ആരോപിച്ചിരുന്നു. പിന്നാലെയാണ് വളർത്തു മകന്റെ ആക്രമണം ഉണ്ടായത്.
പരുക്കേറ്റ ഐറിസിനെ ബോഹമിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. സെപ്റ്റംബർ 28ന് നടന്ന തെരഞ്ഞെടുപ്പിലാണ് ഐറിസ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.