ചൈനീസ് സൈനികരും കൊല്ലപ്പെട്ടു, ഇന്ത്യ പക്ഷേ തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൈനീസ് മാധ്യമം

ലഡാക്കിലെ സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച് ചൈനീസ് സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ്. ഇന്ത്യൻ സർക്കാരിന് മേൽ സമ്മർദങ്ങൾ ഉണ്ടാകാതിരിക്കാനാണ് കൊല്ലപ്പെട്ട സൈനികരുടെ കണക്കുകൾ പുറത്തു
 

ലഡാക്കിലെ സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച് ചൈനീസ് സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ്. ഇന്ത്യൻ സർക്കാരിന് മേൽ സമ്മർദങ്ങൾ ഉണ്ടാകാതിരിക്കാനാണ് കൊല്ലപ്പെട്ട സൈനികരുടെ കണക്കുകൾ പുറത്തു വിടാതിരിക്കുന്നതെന്ന് ഗ്ലോബൽ ടൈംസ് ട്വീറ്റ് ചെയ്തു.

കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്ക് സംബന്ധിച്ച് ഇന്ത്യ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ തീവ്രപക്ഷത്തെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തുന്നു. കൊല്ലപ്പെട്ടത് ഇരുപതിൽ താഴെ സൈനികരാണ്. ഇക്കാര്യം പുറത്തുവിട്ടാൽ ഇന്ത്യയിലെ സർക്കാരിന് മേൽ സമ്മർദമുണ്ടാകും

ഇന്ത്യക്കുണ്ടായതിനേക്കാൾ കൂടുതൽ നഷ്ടപം ചൈനക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സർക്കാർ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബൽ ടൈംസ് പറയുന്നു. കഴിഞ്ഞ ദിവസം 40ൽ അധികം സൈനിസ് സൈനികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വി കെ സിംഗ് അവകാശപ്പെട്ടിരുന്നു