ഗ്രേറ്റ തുൻബർഗ് ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ; പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ 2019ലെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ടൈം പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം
 

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ 2019ലെ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ടൈം പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ. ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ലോക നേതാക്കളെ ചോദ്യം ചെയ്ത് ഗ്രേറ്റ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം വൻ ശ്രദ്ധയാകർഷിച്ചിരുന്നു

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിന് നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റയുടേതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് ടൈം എഡിറ്റർ എഡ് ഫെൽസൻതാൽ പറഞ്ഞു.

വെള്ളിയാഴ്ചകളിൽ സ്‌കൂളിൽ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാർലമെന്റിന് മുന്നിൽ പരിസ്ഥിതിക്ക് വേണ്ടി സമരം ഇരുന്നതോടെയാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. തുടർന്ന് വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് സമരത്തിന് ഇറങ്ങിയിരുന്നു. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഗ്രേറ്റ ഇവിടെയും സമരം നയിച്ചിരുന്നു.