കൊവിഡ് വ്യാപനം: ഇന്ത്യയെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ച് ഗ്രെറ്റ തുൻബർഗ്

കോവിഡിനെ നേരിടാൻ ഇന്ത്യയെ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം. ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്.
 

കോവിഡിനെ നേരിടാൻ ഇന്ത്യയെ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം.

ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോള സമൂഹം മുന്നോട്ടുവരുകയും ആവശ്യമായ സഹായം നൽകണമെന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്‌കൈ ന്യൂസിന്റെ റിപ്പോർട്ടും ഗ്രെറ്റ പങ്കുവയ്ക്കുന്നു.

ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ് ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്. ഓക്സിജൻ ഭൗർലഭ്യം രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയിരുന്നു.