മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പത്ത് വർഷം തടവുശിക്ഷ വിധിച്ച് പാക് കോടതി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിനെ 10 വർഷം തടവ് ശിക്ഷിച്ച് പാക്കിസ്ഥാൻ കോടതി. രണ്ട് തീവ്രവാദ കേസുകളിലാണ് ശിക്ഷ. സയീദിനെ കൂടാതെ
 

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫിസ് സയീദിനെ 10 വർഷം തടവ് ശിക്ഷിച്ച് പാക്കിസ്ഥാൻ കോടതി. രണ്ട് തീവ്രവാദ കേസുകളിലാണ് ശിക്ഷ.

സയീദിനെ കൂടാതെ മൂന്ന് നേതാക്കളെയും ശിക്ഷിച്ചിട്ടുണ്ട്. സഫർ ഇക്ബാൽ, യഹ്യ മുജാഹിദ്ദീൻ എന്നിവർക്ക് പത്തര വർഷം വീതവും സയീദിന്റെ ബന്ധു അബ്ദുൽ റഹ്മാൻ മക്കിക്ക് ആറ് മാസം തടവുമാണ് ശിക്ഷ വിധിച്ചത്.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയിദ്. 166 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭയും അമേരിക്കയും സയീദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.