ഹോം › ലോകം

ഹമാസും സ്ഥിരീകരിച്ചു; യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു

By MJ News Desk · 18 Oct 2024, 08:19 PM

ഗാസ : അധിവേശ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ ഹമാസ് മേധാവി യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയെന്ന് ഒടുവില്‍ സ്ഥിരീകരണം. ഇസ്‌റാഈല്‍ ആക്രമണത്തിനിടെ ഗസ്സയില്‍വെച്ച് യഹിയ കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും നേരത്തേ ഇസ്രാഈല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഹമാസ് നടത്തിയ വ്യോമാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ഇസ്രാഈല്‍ ആരോപിക്കുന്നയാളാണ് യഹിയ. സിന്‍വാറിന്റെ മരണം ഹമാസിന്റെ ഉപമേധാവി ഖലീല്‍ ഹയ്യയാണ് സ്ഥിരീകരിച്ചത്. അതേസമയം, സിന്‍വാറിന്റെ മരണത്തോടെ ഇസ്രാഈലിനെതിരായ പോര് മുറുക്കുമെന്നാണ് ഹമാസ് നല്‍കുന്ന സൂചന. ഒരു കാരണവശാലും ഇനി ഇസ്‌റാഈലികളായ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hamas#killed#yahya sinwar

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›