പാക്കിസ്ഥാന് കനത്ത തിരിച്ചടി; പ്രധാന വ്യോമത്താവളങ്ങളിൽ ആക്രമണവുമായി താലിബാൻ
Mar 2, 2026, 10:32 IST
പാക്കിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ച് താലിബാൻ. പാക്കിസ്ഥാന്റെ പ്രധാന വ്യോമത്താവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്, ക്വറ്റയിലെ 12ാം കോർപ്‌സ് ആസ്ഥാനം, ഖൈബർ പക്തൂൺഖ്വയിലെ മൊഹ്മണ്ട് ഏജൻസിയിലെ ഖോവിസു ക്യാമ്പ്, ഗുൽനി എന്നീ വ്യോമത്താവളങ്ങളാണ് താലിബാൻ ആക്രമിച്ചത്
പാക് സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമസേനയുടെ ഡ്രോൺ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. പാക് സൈന്യത്തിന്റെ സമീപകാല വ്യോമാക്രമണത്തിന് മറുപടിയായാണ് തങ്ങളുടെ മറുപടിയെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ഉന്നമിട്ട ലക്ഷ്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും താലിബാൻ പറയുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ആക്രമണം നടന്നു. തങ്ങളുടെ വ്യോമാതിർത്തിയിൽ കൂടുതൽ ലംഘനങ്ങൾ ഉണ്ടായാൽ ഉചിതമായ പ്രതികരണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.