ഹോം › ലോകം

നമ്മള്‍ പ്രചരിക്കും പോലെയല്ല കാര്യങ്ങള്‍; ചൈനയില്‍ എച്ച് എം പി വി വ്യാപനം ഇല്ല

By MJ News Desk · 06 Jan 2025, 08:20 PM

ഇന്ത്യയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ചൈനയില്‍ എച്ച് എം പി വി വ്യാപനം ഇല്ലെന്നും ശ്മശാനങ്ങളും ആശുപത്രികളും നിറയുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അവിടെയുള്ള മലയാളികളുടെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അനാവശ്യമായ ഭീതി പരത്തി രാജ്യത്ത് ആശങ്ക സൃഷ്ടിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ സഹായിക്കുകയുള്ളൂവെന്നും ചൈനയിലെ മലയാളികള്‍ വ്യക്തമാക്കുന്നു. കൊവിഡിനേക്കാള്‍ ഭീകരമായ രീതിയില്‍ എച്ച് എം പി വി റിപോര്‍ട്ട് ചെയ്തിരിക്കുന്നുവെന്നും ഇതേതുടര്‍ന്ന് ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ഇവിടുത്തെ പ്രവാസി മലയാളികള്‍. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചട്ടില്ല എന്നും പൊതുസ്ഥലത്തൊക്കെ നിരവധി ആള്‍ക്കാര്‍ എത്തുന്നുണ്ട് എന്നും മലയാളികള്‍ വെളിപ്പെടുത്തുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#china#hmpv#malayalies

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›