റോപ്പ് കെട്ടാൻ മറന്നു; ബംജീ ജമ്പിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പ് ചെയ്യുന്നതിനിടെ യുവതി മരിച്ചു. ബ്രസീലിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മരിയ എജ്യുഡാറ റോഡ്രിഗസ് (21) ആണ് അപകടത്തിൽ മരിച്ചത്. 130 അടി താഴ്ചയിലേക്കായിരുന്നു യുവതിയെ ജീവനക്കാർ എടുത്ത് എറിഞ്ഞത്. അപകടം നടക്കുമ്പോള്‍ മരിയയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു.
സാവോ പോളോയിലെ ബംജീ ജമ്പിങ് സ്‌പോട്ടിലായിരുന്നു ദാരുണമായ സംഭവം നടന്നത്. സ്‌കെലറ്റന്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് യുവതിയെ ജീവനക്കാര്‍ താഴേയ്ക്ക് എറിയുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. യുവതിയുടെ ശരീരത്തിൽ റോപ്പ് ഘടിപ്പിച്ചിരുന്നില്ല എന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ റോപ്പ് എന്ന് വിളിച്ച് പറയുന്നത് കേൾക്കാൻ സാധിക്കും. അപകടം നടന്ന ഉടൻ തന്നെ പൊലീസ് അടക്കമുള്ള ആളുകള്‍ സ്ഥലത്തെത്തി എങ്കിലും യുവതി മരിച്ചിരുന്നു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
A 21-year-old woman died during a 40-meter rope jump in Limeira, Brazil, after organizers forgot to attach the safety rope.pic.twitter.com/ECloIDRf2j
— Clash Report (@clashreport) June 13, 2026
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തിൽ സാഹസിക വിനോദം സംഘടിപ്പിച്ചവര്‍ക്കതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും പ്രവേശനം നിയന്ത്രിക്കുന്നതിലും വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലിമേറ മേയര്‍ മുറിലോ ഫ്‌ളിക്‌സ് എത്തി. ഫെഡറല്‍ ഗവണ്‍മെന്റിന് വിഷയവുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.