{"vars":{"id": "89527:4990"}}

ഖത്തറിനെ ഇനി തൊട്ടാൽ അമേരിക്ക ഇറങ്ങും; സുപ്രധാന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
 

 

ഖത്തറിന്റെ സുരക്ഷ അമേരിക്ക ഉറപ്പ് നൽകുന്ന സുപ്രധാന എക്‌സിക്യൂട്ടീവിൽ ഒപ്പ് വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോയിൽ അംഗമല്ലാത്ത ഒരു സഖ്യകക്ഷിക്ക് യുഎസ് നൽകുന്ന നിർണായക ഉറപ്പാണിത്. കഴിഞ്ഞ മാസം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് നീക്കം

ഖത്തറിന്റെ ഭൂപ്രദേശം, പരമാധികാരം, അല്ലെങ്കിൽ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കെതിരായ ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷക്കും നേരെയുള്ള ഭീഷണിയായി കണക്കാക്കുമെന്ന് ട്രംപ് ഒപ്പുവെച്ച ഉത്തരവിൽ പറയുന്നു

കഴിഞ്ഞ മാസം ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നു. ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ ഖത്തർ സ്വാഗതം ചെയ്തു.