{"vars":{"id": "89527:4990"}}

കരയുദ്ധം നടത്തിയാൽ മറുപടി കടൽ വഴി; കടലിൽ മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ
 

 

കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇത് സംഭവിച്ചാൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂർണമായും നിലയ്ക്കും. എന്നാൽ കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയില്ലെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. അതേസമയം ട്രംപിന്റെ വാദം തള്ളുകയാണ് ഇസ്രായേൽ. കരയുദ്ധത്തിനും ഒരുക്കമാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു

അതേസമയം ലെബനനിലെ യുഎൻ സമാധാന സേനയുടെ ഓഫീസിലേക്ക് ഷെല്ലാക്രമണം നടന്നു. ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയത്. മധ്യ ഇസ്രായേലിൽ ഇന്നലെ ഇറാനിൽ നിന്നുള്ള മിസൈലുകൾ എത്തിയെങ്കിലും ഇവ തകർത്തു. തെക്കൻ ഇസ്രായേലിലെ ആഷ്‌കെലോണിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങളുണ്ടായി

ലെബനനിലെ ടൈർ നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് അപായ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങൾ ശാന്തരായിരിക്കാനും ഉടൻ സുരക്ഷ സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു