യുദ്ധമെങ്കിൽ യുദ്ധം: അമേരിക്കയെ സഹായിച്ചാൽ പാക്കിസ്ഥാനെ വെറുതെവിടില്ലെന്ന് താലിബാൻ
ബഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിലേക്ക് വഴിതെളിക്കുമെന്ന് താലിബാൻ. കാണ്ഡഹാറിൽ ചേർന്ന ഉന്നതതല നേതൃയോഗത്തിൽ താലിബാൻ നേതാക്കൾ ഇക്കാര്യം തീരുമാനിച്ചു. യുഎസിന്റെ നീക്കവുമായി പാക്കിസ്ഥാൻ സഹകരിച്ചാൽ അത് താലിബാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
തന്ത്രപ്രധാനമായ ബഗ്രാം വ്യോമത്താവളം അമേരിക്കൻ സേന തിരിച്ചുപിടിക്കാനുള്ള സാധ്യതയെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ സൂചന നൽകിയിരുന്നു. ഇതിനോടുള്ള മറുപടിയായാണ് താലിബാന്റെ പ്രതികരണം. താലിബാൻ വഴങ്ങിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു
താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുന്ദ്‌സാദയാണ് യോഗം വിളിച്ചത്. ട്രംപിന്റെ പരാമർശങ്ങളും യുഎസ് സൈനിക നടപടി സാധ്യതകളും ചർച്ചയായി. ബഗ്രം വ്യോമത്താവളം ആക്രമിച്ചാൽ യുദ്ധത്തിന് പൂർണമായി തയ്യാറെടുക്കുമെന്ന് താലിബാൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ പാക്കിസ്ഥാൻ അമേരിക്കയെ സഹായിച്ചാൽ പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാൻ ശത്രുരാജ്യമായി കാണുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.