{"vars":{"id": "89527:4990"}}

ഇന്ത്യയുടെ കടുത്ത എതിർപ്പ് തള്ളി; പാക്കിസ്ഥാന് ഐഎംഎഫ് 8500 കോടി വായ്പ അനുവദിച്ചു

 
പാക്കിസ്ഥാന് 8500 കോടിയുടെ ഐഎംഎഫ് സഹായം. ഇന്ത്യയുടെ കടുത്ത എതിർപ്പ് മറികടന്നാണ് പാക്കിസ്ഥാന് സഹായം നൽകിയത്. ഏഴ് ബില്യൺ ഡോളർ വായ്പയുടെ രണ്ടാംഗഡുവാണ് നൽകിയത്. ഐഎംഎഫിന്റെ വായ്പ നേരത്തെ പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. പണം പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. പലിശ വായ്പയാണ് ഐഎംഎഫ് നൽകിയിരിക്കുന്നത്. തുക അനുവദിച്ചതിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണെന്നും ഷെരീഫ് പറഞ്ഞു. എന്നാൽ പണം മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാക്കിസ്ഥാൻ ചെലവഴിക്കുന്നതെന്നും ഒരുകാരണവശാലും പണം അനുദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.