ഹിന്ദു വിരുദ്ധ പോസ്റ്ററുകൾ പതിച്ച പാർട്ടി നേതാവിനെ സസ്‌പെൻഡ് ചെയ്ത് ഇമ്രാൻ ഖാൻ

പാക്കിസ്ഥാനിലെ ഹിന്ദു വിഭാഗക്കാരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ച പാർട്ടി നേതാവിനെതിരെ അച്ചടക്ക നടപടിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെഹ്രീക് ഇ ഇൻസാൻ പാർട്ടിയുടെ ലാഹോർ ജനറൽ
 

പാക്കിസ്ഥാനിലെ ഹിന്ദു വിഭാഗക്കാരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിച്ച പാർട്ടി നേതാവിനെതിരെ അച്ചടക്ക നടപടിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെഹ്രീക് ഇ ഇൻസാൻ പാർട്ടിയുടെ ലാഹോർ ജനറൽ സെക്രട്ടറിയെയാണ് ഇമ്രാൻ ഖാൻ സസ്‌പെൻഡ് ചെയ്തത്.

മിയാൻ അക്രം ഉസ്മാൻ എന്ന പാർട്ടി നേതാവിനെതിരെയാണ് നടപടി. ന്യൂനപക്ഷങ്ങൾക്കെതിര അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റർ പതിച്ചതിനാണ് നടപടി. പാർട്ടി നയങ്ങൾക്ക് വിരുദ്ധ നിലപാടാണെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെൻഷൻ

ഫെബ്രുവരി 5 കാശ്മീർ ഐക്യദാർഢ്യ ദിനത്തിലാണ് ഹിന്ദുവിരുദ്ധ പോസ്റ്ററുകൾ പാക്കിസ്ഥാനിൽ പതിച്ചത്. ഹിന്ദുക്കളോട് വാക്കുകൾ കൊണ്ടല്ല, സൈന്യത്തെ ഉപയോഗിച്ചാണ് സംസാരിക്കേണ്ടത് എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ