{"vars":{"id": "89527:4990"}}

​ഭാവി സുരക്ഷിതമാക്കാൻ സുതാര്യമായ സപ്ലൈ ചെയിൻ: ഇന്ത്യയും നെതർലൻഡ്സും കൈകോർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ആംസ്റ്റർഡാം: ആഗോള സാമ്പത്തിക പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും പ്രതിരോധിക്കാൻ ഇന്ത്യയും നെതർലൻഡ്സും സംയുക്തമായി സുരക്ഷിതവും സുതാര്യവുമായ ഒരു 'ഫ്യൂച്ചർ റെഡി' (ഭാവി മുന്നിൽ കണ്ടുള്ള) സപ്ലൈ ചെയിൻ (വിതരണ ശൃംഖല) കെട്ടിപ്പടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി നെതർലൻഡ്സിലെത്തിയ അദ്ദേഹം അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

​സെമികണ്ടക്ടർ നിർമ്മാണം, ഹരിത ഊർജ്ജം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സുപ്രധാന സന്ദർശനം.