ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചു, ഒരു ക്രെഡിറ്റും തന്നില്ല: നെതന്യാഹുവിനോട് ട്രംപ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം അടക്കം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയെ പാം ബീച്ചിലുള്ള വസതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇത്രയൊക്കെ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും തനിക്ക് ഒരു ക്രെഡിറ്റും ലഭിച്ചില്ലെന്ന നിരാശയും ട്രംപ് നെതന്യാഹുവിനോട് പങ്കുവെച്ചു. എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. അതിലൊന്ന് അസർബൈജാൻ, അത് പറയാൻ കഴിയുന്നത് നല്ല കാര്യമാണ്. റഷ്യൻ പ്രസിഡന്റ് പുടിൻ എന്നോട് പറഞ്ഞു, നിങ്ങൾ ആ യുദ്ധം പരിഹരിച്ചെന്ന് എിക്ക് വിശ്വസിക്കാനാകുന്നില്ല. ഞാൻ പത്ത് വർഷമായി ശ്രമിക്കുകയായിരുന്നുവെന്ന്
ഞാൻ ഒരു ദിവസം കൊണ്ട് അത് പരിഹരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. വ്യാപാര ഇടപാടുകൾ നിർത്തിവെക്കുമെന്ന താക്കീതിലൂടെയാണ് അത് അവസാനിപ്പിച്ചത്. 200 ശമതാനം തീരുവ ചുമത്തി. അടുത്ത ദിവസം അവർ വിളിച്ചു. അങ്ങനെ 35 വർഷത്തെ പോരാട്ടം അവർ നിർത്തിയെന്നും ട്രംപ് അവകാശപ്പെട്ടു