ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് പാക് പ്രതിഷേധക്കാർ ആക്രമിച്ചു; ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്തു

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ പാക് അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ഓഫീസ് ജനൽച്ചില്ലുകൾ പ്രതിഷേധക്കാർ എറിഞ്ഞു തകർത്തു. ഓഗസ്റ്റ് 15നും സമാനമായ പ്രതിഷേധം
 

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ പാക് അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ഓഫീസ് ജനൽച്ചില്ലുകൾ പ്രതിഷേധക്കാർ എറിഞ്ഞു തകർത്തു. ഓഗസ്റ്റ് 15നും സമാനമായ പ്രതിഷേധം ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ നടന്നിരുന്നു. ഇതിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം

പ്രതിഷേധക്കാർ കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ നയതന്ത്രജ്ഞർ പറഞ്ഞു. ലണ്ടൻ മേയർ സാദിക് ഖാൻ പ്രതിഷേധത്തെ അപലപിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ചതായും സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു.

കല്ലുകളും മുട്ടയും ചെരുപ്പുകളും പ്രതിഷേധക്കാർ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. ഓഗസ്റ്റ് 15ലെ സംഭവത്തിൽ പ്രധാനമന്ത്രി മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ബെൻസണെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു.