യുഎസിൽ മോട്ടൽ മാനേജരായ ഇന്ത്യക്കാരനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു
അമേരിക്കയിൽ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു. പെൻസിൽവാലിയയിലെ പിറ്റ്‌സ്ബർഗിലാണ് സംഭവം. അക്രമി വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശാന്തനായി തോക്കുമായി നടന്നുവരുന്ന കൊലയാളി യാതൊരു ഭാവഭേദവുമില്ലാതെ 50കാരനായ രാകേഷ് പട്ടേലിനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗുജറാത്ത് സൂറത്ത് സ്വദേശിയാണ് രാകേഷ്. മോട്ടലിന് പുറത്ത് രാകേഷ് നിൽക്കുമ്പോഴാണ് സംഭവം.
ദൂരെ നിന്ന് ഒരാൾ രാകേഷിന് സമീപത്തേക്ക് തോക്കുമായി നടന്നുവരികയായിരുന്നു. തോക്ക് കണ്ടതോടെ രാകേഷ് ഇയാളോട് നിങ്ങൾ ഓകെ അല്ലേ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടുപിന്നാലെ അക്രമി തോക്ക് ഉയർത്തി രാകേഷിന്റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയായിരുന്നു.
37കാരനായ സ്റ്റാൻലി യൂജിൻ വെസ്റ്റാണ് കൊലയാളി. ഇയാൾക്കെതിരെ ക്രിമിനൽ നരഹത്യ, നരഹത്യാശ്രമം, അപായപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.